Image Background (True/False)


കീര്‍ത്തി സുരേഷിന്റെ പുതിയ തമിഴ് ചിത്രം പ്രഖ്യാപിച്ചു; പേര് ''കന്നിവെടി''


ലയാളി താരം കീര്‍ത്തി സുരേഷിന്റെ പുതിയ തമിഴ് ചിത്രം പ്രഖ്യാപിച്ചു. നവാഗതനായ ഗണേശ് രാജ് സംവിധാനം ടെക് ത്രില്ലര്‍ ചിത്രത്തിന് കന്നിവെടി എന്നാണ് പേരിട്ടിരിക്കുന്നത്.

അരുവി, ജോക്കര്‍ എന്നീ സിനിമകളുടെ നിര്‍മാതാക്കളായ ഡ്രീ വാരിയേഴ്സ് പിക്ചേഴ്സാണ് ചിത്രം നിര്‍മിക്കുന്നത്, എസ് ആര്‍ പ്രകാശ് ബാബുവും എസ് ആര്‍ പ്രഭുവുമാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍.

ഒരു അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിനിയുടെ കഥാപാത്രത്തെയാണ് കീര്‍ത്തി സുരേഷ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ടെക് സംബന്ധമായ ഒരു പ്രശ്നത്തില്‍ പെടുന്ന വിദ്യാര്‍ഥിയുടെ കഥയാണ് ചിത്രത്തില്‍ പറയുന്നത്. സംവിധായകൻ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്.

അദിഥ് അരുണ്‍ ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. കൂടാതെ നമിത കൃഷ്ണമൂര്‍ത്തി, അജയ് ഘോഷ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കും. മാദേഷ് മാണിക്കമാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ചെന്നൈയിലും പരിസരപ്രദേശത്തുമായിട്ടാണ് സിനിമയുടെ ചിത്രീകരണം.




Post a Comment

0 Comments