2022ലെ ചലച്ചിത്രപുരസ്കാരങ്ങള്‍ ആര്‍ക്കൊക്കെ എന്നറിയാൻ ഇനി മണിക്കൂറുകള്‍ മാത്രം. ഉച്ചകഴിഞ്ഞ് മൂന്നിന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ 2022ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിക്കും.
മികച്ച നടൻ ആരെന്നറിയുന്നതിനുള്ള ആകാംഷയിലാണ് ആരാധകര്‍.
കടുത്ത പോരാട്ടവുമായി മമ്മൂട്ടിയും കുഞ്ചാക്കോ ബോബനുമാണ് ആദ്യനിരയിലുള്ളത്. നൻപകല്‍ നേരത്ത് മയക്കം, പുഴു, റോഷാക്ക്, ഭീഷ്മപര്‍വം തുടങ്ങിയ നാല് ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി പട്ടികയിലുള്ളത്.
ന്നാ താൻ കേസ് കൊട്, അറിയിപ്പ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ കുഞ്ചാക്കോ ബോബനും ഒപ്പത്തിനൊപ്പമുണ്ട്.
തൊട്ടുപിന്നാലെ ജന ഗണ മന എന്ന ചിത്രത്തിലെ അഭിനയമികവിന് പൃഥ്വിരാജും മത്സരത്തിനുണ്ട്. മലയൻകുഞ്ഞ് എന്ന ചിത്രത്തിലൂടെ ഫഹദ് ഫാസിലും അദൃശ്യജാലകം എന്ന ചിത്രത്തിലെ അഭിനയത്തിന് ടൊവീനോയും മികച്ച നടനുള്ള പുരസ്കാരത്തിന് പരിഗണനയിലുണ്ട്.
ജയ ജയ ജയ ജയ ഹേ എന്ന ചിത്രത്തിലെ അഭിനയത്തിന് ദര്‍ശന രാജേന്ദ്രനും അറിയിപ്പിലൂടെ ദിവ്യ പ്രഭയുമാണ് നടിമാരുടെ പട്ടികയില്‍ മുന്നില്‍. അപ്പൻ ചിത്രത്തിലെ അസാധ്യ അഭിനയമികവിന് അലൻസിയര്‍, സൗദി വെള്ളക്കയിലെ പ്രകടനത്തിലൂടെ ദേവി വര്‍മ എന്നിവരെയും അഭിനയ മികവിന് പരിഗണിച്ചേക്കുമെന്നാണ് സൂചന.
തല്ലുമാല, മുകുന്ദനുണ്ണി അസോസിയേറ്റ്സ് എന്നീ ചിത്രങ്ങള്‍ ജനപ്രീതിയും കലാമൂല്യവുമുള്ള ചിത്രമാകാനുള്ള കടുത്ത പോരാട്ടത്തിലാണ്. ലിജോ ജോസ് പെല്ലിശേരി, ഡോ. ബിജു(അദൃശ്യ ജാലകങ്ങള്‍), ഖാലിദ് റഹ്മാൻ(തല്ലുമാല) എന്നിവരാണ് മികച്ച സംവിധായകനുള്ള പുരസ്കാര പട്ടികയില്‍ മുൻപന്തിയിലുള്ളത്.
മത്സരത്തിനായി സമര്‍പ്പിക്കപ്പെട്ട 156 ചിത്രങ്ങളില്‍ നിന്ന് രണ്ട് ഉപസമിതികള്‍ ഫൈനല്‍ റൗണ്ടിലേക്ക് തെരഞ്ഞെടുത്ത ചിത്രങ്ങള്‍ കണ്ട് പുരസ്കാരങ്ങള്‍ നിശ്ചയിച്ചത് ബംഗാളില്‍ നിന്നുള്ള പ്രശസ്ത സംവിധായകനും നടനുമായ ഗൗതം ഘോഷ് ചെയര്‍മാനായ അന്തിമ ജൂറിയാണ്.
ഉപസമിതികളിലെ ചെയര്‍മാൻമാര്‍ക്ക് പുറമേ ഛായാഗ്രാഹകൻ ഹരി നായര്‍, ശബ്ദ ലേഖകൻ ഡി. യുവരാജ്, നടി ഗൗതമി, പിന്നണി ഗായിക ജെൻസി ഗ്രിഗറി എന്നിവരാണ് ജൂറി അംഗങ്ങള്‍.

0 Comments