Image Background (True/False)


സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; മികച്ച നടന്‍ മമ്മൂട്ടി, നടി വിന്‍സി അലോഷ്യസ്: മികച്ച ചിത്രം: നന്‍പകല്‍ നേരത്ത് മയക്കം


ൻപത്തിമൂന്നാത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍  പ്രഖ്യാപിച്ചു. മികച്ച നടനായി മമ്മൂട്ടിയും മികച്ച നടിയായി വിൻസി അലോഷ്യസും തിരഞ്ഞെടുക്കപ്പെട്ടു.

മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള പുരസ്കാരമാണ് ആദ്യം പ്രഖ്യാപിച്ചത്. സി.എസ്.വെങ്കിടേശ്വരന്‍ പുരസ്കാരത്തിന് അര്‍ഹനായി. മികച്ച ജനപ്രിയ ചിത്രമായി 'ന്നാ താൻ കേസ് കൊട്' തിരഞ്ഞെടുക്കപ്പെട്ടു. മികച്ച നവാഗത സംവിധായകൻ: ഷാഹി കബീര്‍ (ചിത്രം: ഇലവീഴാ പൂഞ്ചിറ) ഷോബി പോള്‍ രാജ് ആണ് മികച്ച നൃത്തസംവിധായകൻ (ചിത്രം: തല്ലുമാല) മികച്ച പിന്നണി ഗായികയായി മൃദുല വാരിയറും മികച്ച പിന്നണി ഗായകനായി കപില്‍ കപിലനും തിരഞ്ഞെടുക്കപ്പെട്ടു.

154 ചിത്രങ്ങളില്‍ നിന്ന് അവസാന റൗണ്ടിലെത്തിയ മുപ്പതില്‍ നിന്നാണ് പുരസ്കാരങ്ങള്‍. മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും മികച്ച നടനുള്ള മത്സരത്തില്‍ അവസാന റൗണ്ടിലുണ്ട്. ചിത്രങ്ങളുടെ എണ്ണത്തില്‍ റെക്കോര്‍ഡുമായി 154 സിനിമകളാണ് ഇത്തവണ മത്സരരംഗത്തുണ്ടായിരുന്നത്

സമാന്തര സിനിമയുടെ വക്താവായ ഗൗതം ഘോഷ് അധ്യക്ഷനായ അന്തിമ ജൂറിയില്‍ നടി ഗൗതമി, ഛായാഗ്രാഹകന്‍ ഹരി നായര്‍, സൗണ്ട് ഡിസൈനര്‍ ഡി.യുവരാജ്, പിന്നണി ഗായിക ജെന്‍സി ഗ്രിഗറി എന്നിവരാണ് അംഗങ്ങള്‍.

3 -ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചു.

മികച്ച നടനായി മമ്മൂട്ടി (നൻ പകല്‍ നേരത്ത് മയക്കം), നടിയായി വിൻസി അലോഷ്യസ് (രേഖ) എന്നിവരെ തെരഞ്ഞെടുത്തു. മഹേഷ് നാരായണൻ (അറിയിപ്പ് ) ആണ് മികച്ച സംവിധായകൻ. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നൻ പകല്‍ നേരത്ത് മയക്കം ആണ് മികച്ച ചിത്രം.

കുഞ്ചാക്കോ ബോബൻ (ന്നാ താൻ കേസ് കൊട്) അലൻസിയര്‍ ലോപ്പസ് (അപ്പൻ) എന്നിവര്‍ക്ക് മികച്ച നടനുള്ള പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചു. സ്വഭാവനടനായി പി വി കുഞ്ഞികൃഷ്ണനേയും (ന്നാ താൻ കേസ് കൊട് ) സ്വഭാവനടിയായി ദേവീ വര്‍മ്മ ( സൗദി വെള്ളയ്ക്ക) യേയും തെരഞ്ഞെടുത്തു. മികച്ച സംവിധായകനുള്ള പ്രത്യേക ജൂറി പുരസ്കാരം വിശ്വജിത്ത് എസ് (ഇടവരമ്ബ്), രാരിഷ് (വേട്ടപ്പട്ടികളും ഓട്ടക്കാരും) എന്നീ രണ്ട്പേര്‍ക്ക് ലഭിച്ചു. സ്ത്രീ, ട്രാൻസ്ജെൻഡര്‍ വിഭാഗത്തില്‍ മികച്ച സിനിമയായി ശ്രുതി ശരണ്യയുടെ ബി 32 - 44 തെരഞ്ഞെടുത്തു.

ബംഗാളി സംവിധായകനും തിരക്കഥാകൃത്തും നടനുമായ ഗൗതം ഘോഷ് ചെയര്മാനായ ജൂറിയാണ് അവാര്ഡുകള് നിശ്ചയിച്ചത്.വാര്‍ത്താസമ്മേളനത്തില്‍ ചലചിത്ര അക്കാഡമി ചെയര്‍മാൻ രഞ്ജിത് പങ്കെടുത്തു.

പുരസ്കാരങ്ങള്‍:

ജനപ്രിയും കലാമൂല്യവുംഉള്ള സിനിമ – ന്നാ താൻ കേസ് കൊട്

മികച്ച രണ്ടാമത്തെ ചിത്രം- അടിത്തട്ട്

നവഗത സംവിധായകൻ –ഷാഹി കബീര്‍( ഇലവീഴാ പുഞ്ചിറ).

മികച്ച കുട്ടികളുടെ ചിത്രം പല്ലൊട്ടി 90സ് കിഡ്സ് (സംവിധാനം

വസ്ത്രാലങ്കാരം- മഞ്ജുഷ രാധാകൃഷ്ണൻ - സൗദി വെള്ളയ്ക്ക

മേക്കപ്പ്‌ആര്ട്ടിസ്റ്റ്- റോണക്സ് സേവിയര്‍ - ഭീഷ്മപര്‍വ്വം

നൃത്തസംവിധാനം- ഷോബി പോള്‍രാജ് (തല്ലുമാല)

ശബ്ദമിശ്രണം - വിപിൻ നായര്‍ - (ന്നാ താൻ കേസ് കൊട്)

ശബ്ദ രൂപ കല്‍പ്പന - അജയൻ അടാട്ട് - ഇലവീഴാപൂഞ്ചിറ

സിങ്ക് സൗണ്ട് -വൈശാഖ് പി വി-(അറിയിപ്പ്)

ഡബ്ബിംഗ് (ആണ്‍)- ഷോബി തിലകൻ ( പത്തൊമ്ബതാം നൂറ്റാണ്ട്)

ഡബ്ബിംഗ് (പെണ്‍)–പൗളി വില്‍സൻ ( സൗദി വെളളയ്ക്ക)

ബാലതാരം (പെണ്‍) - തന്മയ (വഴക്ക്)

ബാലതാരം (ആണ്‍ )-മാസ്റ്റര്‍ ഡാവിഞ്ചി (പല്ലൊട്ടി 90സ് കിഡ്)

കലാസംവിധാനം- ജ്യോതിഷ് ശങ്കര്‍ - ന്നാ താൻ കേസ് കൊട്

ചിത്രസംയോജകന്- നിഷാദ് യൂസഫ് - തല്ലുമാല

ഗായിക-മൃദല വാര്യര്‍ - പത്തൊമ്ബതാം നൂറ്റാണ്ട്

ഗായകന്- കപില്‍ കപിലൻ - പല്ലൊട്ടി 90സ് കിഡ്സ്

സംഗീതസംവിധായകന് (പശ്ചാത്തലം) – ഡോണ്‍ വിൻസൻറ് (ന്നാ താൻ കേസുകൊട്)

സംഗീതസംവിധായകന്- എം ജയചന്ദ്രൻ - മയില്‍പീലി ഇളകുന്നു കണ്ണാ.. (പത്തൊമ്ബതാം നൂറ്റാണ്ട്), (ആയിഷ)

ഗാനരചയിതാവ്- റഫീഖ് അഹമ്മദ് - വിഡ്ഡികളുടെ മാഷ്

തിരക്കഥാകൃത്ത് (അഡാപ്റ്റേഷന്) - രാജേഷ്കുമാര്‍ ആര്‍ - ഒരു തെക്കൻ തല്ലുകേസ്

തിരക്കഥാകൃത്ത്- രതീഷ് ബാലകൃഷ്ണൻ പൊതുവാള്‍ - ന്നാ താൻ കേസ് കൊട്

ക്യാമറ- മനീഷ് മാധവൻ (ഇലവീഴാ പൂഞ്ചിറ)

കഥ - കമല്‍ കെ എം – പട

വിഷ്വല്‍ എഫക്‌ട്സ് - അനീഷ്, സുമേഷ് ഗോപാല്‍ (വഴക്ക്)

മികച്ച ചലച്ചിത്രഗ്രന്ഥം- സിനിമയുടെ ഭാവദേശങ്ങള്‍- സി എസ് വെങ്കിടേശ്വരൻ

മികച്ച ചലച്ചിത്രലേഖനം- പുനസ്ഥാപനം എന്ന നവേന്ദ്രജാലം- സാബു പ്രവദാസ്





 

Post a Comment

0 Comments