Image Background (True/False)


സൂര്യയുടെ കങ്കുവ സെക്കന്റ് പോസ്റ്റര്‍ പുറത്ത്




സൂര്യ നായകനാവുന്ന ഏറ്റവും പുതിയ ചിത്രം കങ്കുവയുടെ സെക്കന്റ് പോസ്റ്റര്‍ പുറത്ത്. ഗ്ലിമ്ബ്‌സ് വീഡിയോ ഡേറ്റ് ഓര്‍മിപ്പിച്ച്‌ വന്ന രണ്ടാമത്തെ പോസ്റ്ററില്‍ കുതിരപ്പുറത്തിരിക്കുന്ന സൂര്യയെ കാണാൻ സാധിക്കും.

ചിത്രത്തില്‍ മുമ്ബില്‍ അദ്ദേഹത്തിന്റെ പടയാളികളുമുണ്ട്.

കഴിഞ്ഞ ദിവസം പുറത്തുവന്ന ആദ്യ പോസ്റ്ററിന് മികച്ച പ്രതികരണമാണ് പ്രേക്ഷകര്‍ക്കിടയില്‍ നിന്ന് ലഭിച്ചത്. വാള്‍ പിടിച്ചിരിക്കുന്ന ബലിഷ്ഠമായ കൈകളില്‍ വടുക്കള്‍ നിറഞ്ഞിരിക്കുന്ന ചിത്രമാണ് പോസ്റ്ററിലുള്ളത്. 'ഓരോ മുറിവിനും ഓരോ കഥ, രാജാവ് വരുന്നു' എന്നാണ് പോസ്റ്ററിന് അടിക്കുറുപ്പായി ചിത്രത്തിന്റെ നിര്‍മാതാക്കളായ സ്റ്റുഡിയോ ഗ്രീന്‍ കുറിച്ചത്.




Post a Comment

0 Comments