S2മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ S2 മീഡിയയും, ഷിബു കൊടക്കാടനും ചേർന്ന് നിർമ്മിച്ച് ശ്യാം മംഗലത്ത് കഥയും തിരക്കഥയും സംവിധാനവും ചെയ്യുന്ന OTT ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമ്മം കൊച്ചി അസിസ്റ്റന്റ് കമ്മീഷണർ പി രാജ്കുമാർ സാർ നിർവഹിച്ചു.
ശ്യാം മംഗലത്ത് എഴുതിയ വരികൾക്ക് പ്രശാന്ത് മോഹൻ എം പി സംഗീതം നൽകി വിനീത് ശ്രീനിവാസൻ ആലപിക്കുന്ന ഗാനം ശ്രദ്ധേയമാകും എന്നതിൽ സംശയമില്ല.
നമ്മുടെ വന സമ്പത്തുകൾ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. പ്രകൃതി മനുഷ്യന്റെ ശത്രുവായി മാറിക്കൊണ്ടിരിക്കുകയാണ് അതിനെതിരെ ഒറ്റയാൾ പോരാട്ടം നടത്തുന്ന മാണിക്യന്റെ കഥയാണ് കല്ലാമൂല എന്ന ചിത്രം .
ഈ ചിത്രത്തിന്റെ ക്യാമറ ചെയ്യുന്നത് ഷിജാസ് ഷാജഹാൻ, അമൽ സി എസ് എന്നിവർ ചേർന്നാണ്.കലാ സംവിധാനം ജാൻബാസ് ഇബ്രാഹിം, മേക്കപ്പ് അരുൺ വള്ളിക്കോട്ട്, പ്രൊഡക്ഷൻ അശ്വിൻ വിജയൻ, അസിസ്റ്റന്റ് ഡയറക്ടർ അമൽ.
ഇതിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത് സുഭാഷ് സുകുമാരൻ, ചിഞ്ചു പോൾ, അർപ്പിത രാജൻ,കെ പി സുരേഷ് കുമാർ,ജയൻ, ഷിജു ആർ കർമ്മ,സിജിൻ സതീഷ്,കിഷോർ കുമാർ, രാജൻ, അനീഷ് ദേവ്.


.jpeg)

.jpeg)


0 Comments