Image Background (True/False)


കുഞ്ചാക്കോ ബോബൻ ചിത്രം പദ്മിനിയുടെ റിലീസ് നീട്ടിവച്ചു.

കുഞ്ചാക്കോ ബോബൻ ചിത്രം പദ്മിനിയുടെ റിലീസ് നീട്ടിവച്ചു. കേരളത്തിലെ ജനങ്ങള്‍ പ്രതികൂല കാലാവസ്ഥ കാരണം ബുദ്ധിമുട്ടുന്ന സമയത്ത് റിലീസ് ചെയ്യാനില്ലെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.


ജൂലൈ 7 നാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. അപര്‍ണ്ണ ബാലമുരളി, മഡോണ സെബാസ്റ്റ്യൻ, വിൻസി അലോഷ്യസ് എന്നിവരാണ് നായികമാരായെത്തുന്നത്.

ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിൻ വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. കുഞ്ഞി രാമായണം സിനിമയുടെ തിരക്കഥാകൃത്ത് ദീപു പ്രദീപാണ് പദ്മിനിയുടെയും തിരക്കഥാകൃത്ത്.

Post a Comment

0 Comments