സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍, അജഗജാന്തരം തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ടിനു പാപ്പച്ചന്‍ സംവിധാനം ചിത്രമാണ് ചാവേര്‍. ചാക്കോച്ചന്‍ വേറിട്ട ഗെറ്റപ്പില്‍ എത്തുന്ന ചിത്രം ഏറെ ശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു.
ചാക്കോച്ചനെ കൂടാതെ അര്‍ജുന്‍ അശോകനും ആന്റണി വര്‍ഗീസും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഏറെ ആകാംക്ഷയും ദുരൂഹതകളും നിറച്ച് എത്തിയ ടൈറ്റില്‍ പോസ്റ്ററും തീ പാറുന്ന രംഗങ്ങളുമായി എത്തിയ ടീസറും പ്രേക്ഷകരുടെ പ്രതീക്ഷ ഇരട്ടിപ്പിച്ചിട്ടുണ്ട്.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധിക്കപ്പെട്ടു. പൃഥ്വിരാജ്, നിവിന്‍ പോളി, ആസിഫ് അലി, ടോവിനോ തോമസ്, ജയസൂര്യ തുടങ്ങിയവരുടെ ഒഫീഷ്യല്‍ സോഷ്യല്‍ മീഡിയ പേജുകളിലൂടെയണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയത്. മലയാളത്തില്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത വിധം വേറിട്ട ഒരു ലുക്കിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തിയത്.
അശോകന്‍ എന്ന കഥാപാത്രമായി എത്തുന്ന കുഞ്ചാക്കോ ബോബന്റെ ലുക്കുമായി ഒരു വാണ്ടഡ് നോട്ടീസ് കേരളമൊട്ടാകെ പതിച്ചിരുന്നു. മുടി പറ്റെ വെട്ടി, കട്ട താടിയുമായി തീ പാറുന്ന നോട്ടവുമായാണ് ആ പോസ്റ്ററില്‍ ചാക്കോച്ചന്‍ പ്രത്യക്ഷപ്പെട്ടത്.

0 Comments