ഷാറൂഖ് ഖാൻ നായകനായി എത്തുന്ന ‘ജവാന്റെ’ ടീസര്‍ പുറത്ത് വന്നതിന് പിന്നാലെ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. സെപ്റ്റംബര്‍ ഏഴിന് തിയറ്ററുകളിലേക്കുത്തുന്ന ജവാനില്‍ ഷാറൂഖ് ഖാന്റെ നായികയായി എത്തുന്ന തെന്നിന്ത്യൻ താരറാണി നയന്താരയുടെ കഥാപാത്ര പോസ്റ്ററാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്. തോക്കുമേന്തി കൂളിങ് ഗ്ലാസും ധരിച്ച് നില്‍ക്കുന്ന നയന്താരയെയാണ് പോസ്റ്റില്‍ അവതരിപ്പിച്ചിരിക്കുന്നത്. തമിഴ് ഹിറ്റ് മേക്കര്‍ അറ്റ്ലിയാണ് ഷാറൂഖ് ഖാൻ ചിത്രം ബോളിവുഡിലും തമിഴിലുമായി ഒരുക്കുന്നത്.റെഡ് ചില്ലീസ് എന്റര്‍ടെയ്ൻമെന്റിന്റെ ബാനറില്‍ ഷാറൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാനാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തില്‍ ബോളിവുഡ് താരം ദീപിക പദുകോണ്‍ അതിഥി കഥാപാത്രമായി എത്തും. വിജയ് സേതുപതിയാണ് ചിത്രത്തിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രിയാമണി, സാന്യ മല്‍ഹോത്ര തുടങ്ങിയവരും ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്.



0 Comments