10 ഷോട്ടുകളില്‍ ചിത്രീകരിച്ച ‘ഇരുട്ടുമല താഴ്വാരം’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. സിംഗിള്‍ ലെൻസില്‍ പ്രധാനമായും 10 ഷോട്ടുകളില്‍ ആയി ചിത്രീകരിച്ച പരീക്ഷണ ചിത്രമാണ് ഇരുട്ടുമല താഴ്വാരം.
മകള്‍ക്കൊപ്പം താമസിക്കുന്ന റോബിനും അമ്മയ്ക്കൊപ്പം താമസിക്കുന്ന റോയും ആണ് ഇതിലെ കഥാപാത്രങ്ങള്‍. റോയ് വിവാഹമാലോചിക്കുന്ന പെണ്‍കുട്ടികളെല്ലാം മരണപ്പെടുകയും സാമ്ബത്തിക പ്രതിസന്ധി നേരിടുന്ന റോബിനും ആണ് ഇതിലെ കഥാപാത്രങ്ങള്‍. ഇരുവരും ഒരു ദിവസം കാട്ടില്‍ മുയലിനെ കെണിവെച്ചു പിടിക്കാൻ പോകുന്നതും അതുമായി ബന്ധപ്പെട്ട നടക്കുന്ന സംഭവങ്ങളുമാണ് ഇരുട്ടുമല താഴ്വാരം എന്ന ചിത്രത്തിന്റെ പ്രമേയം.
ചിത്രത്തെക്കുറിച്ച് സംവിധായകൻ പറയുന്നത് ഇങ്ങനെ;
“ഇതൊരു റിയല്‍ ലൈഫ് സ്റ്റോറി ആണ്. ഞങ്ങള്‍ അത് എവിടെയും എഴുതി കാണിച്ചിട്ടില്ല. കാരണം ഈ സിനിമ പറയുന്ന ഭീകരത എല്ലാ മനുഷ്യര്‍ക്കും കണക്‌ട് ആകുന്നതാണ്. അതിന് പ്രത്യേകിച്ച് ഒരു സംഭവം ചൂണ്ടിക്കാണിക്കേണ്ടതില്ല”.
പൂര്‍ണ്ണമായും പുതുമുഖങ്ങള്‍ അണിനിരക്കുന്ന ചിത്രം 35 എം എം സിംഗിള്‍ ലെൻസില്‍ ആണ് മുഴുവനായും ചിത്രീകരിച്ചിരിക്കുന്നത്.വയനാട്ടിലെ ചിങ്ങേരി മലയിലും പരിസരത്തും ചിത്രീകരിച്ച സിനിമയില്‍ ദൈര്‍ഘ്യമേറിയ പത്തു ഷോട്ടുകള്‍ ആണ് ഉള്ളത്. മാധ്യമപ്രവര്‍ത്തകനായിരുന്ന ബോധി പ്രകാശ് തിരക്കഥയും എഡിറ്റിംഗ് നിര്‍വഹിച്ച സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ഓര്‍ഗാനിക് മേക്കര്‍സ് എന്ന കൂട്ടായ്മയാണ് നിര്‍മ്മിച്ചിരിക്കുന്നത്.
നിരവധി അന്താരാഷ്ട്ര ഫിലിം ഫെസ്റ്റുകളില്‍ സെലക്ഷൻ കിട്ടിയ ചിത്രം 15 ദിവസം കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. പുതുമുഖ താരങ്ങളായ അജേഷ്, എബിൻ, സുമേഷ് മോഹൻ, വിപിൻ ജോസ്, ലിഖിൻ ദാസ്, കമല, അജിത, ശരണ്യ, ഡി കെ വയനാട് ,രജീഷ് തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കഴിഞ്ഞദിവസം തൃശ്ശൂരില്‍ വച്ച് നടന്ന പ്രിവ്യൂ ഷോയില്‍ മികച്ച അഭിപ്രായം നേടിയ സിനിമ ഫെസ്റ്റിവല്‍ റണ്ണിനു ശേഷം ഡിസംബറില്‍ ഒടിടിയില്‍ റിലീസ് ചെയ്യും




0 Comments