Image Background (True/False)


ഹൊറര്‍ ചിത്രം 'ഡ്രെഡ്ഫുള്‍ "ചാപ്റ്റേഴ്സ്" ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തിറക്കി


നിര്‍മല്‍ ബേബി വര്‍ഗീസ് സംവിധാനം ചെയ്യുന്ന ഹൊറര്‍ ചിത്രമായ 'ഡ്രെഡ്ഫുള്‍ ചാപ്‌റ്റേഴ്സ്' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തിറക്കി. വിവിഡ് ഫ്രെയിംസുമായി സഹകരിച്ച്‌ കാസബ്‌ളാങ്കാ ഫിലിം ഫാക്ടറിയുടെ ബാനറില്‍ ബേബി ചൈതന്യയും നിര്‍മല്‍ ബേബിയും കൂടി നിര്‍മിക്കുന്ന ചിത്രമാണിത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും പുറത്തിറങ്ങും. ജെഫിന്‍ ജോസഫ്, വരുണ്‍ രവീന്ദ്രന്‍, ആര്യ കൃഷ്ണന്‍, നിബിന്‍ സ്റ്റാനി, ശ്യാം സലാഷ്, ലാസ്യ ബാലകൃഷ്ണന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ടൈം-ലൂപ് ഹൊറര്‍ ത്രിലര്‍ വിഭാഗത്തില്‍പെടുന്ന ചിത്രമാണ് 'ഡ്രെഡ്ഫുള്‍ ചാപ്‌റ്റേഴ്സ്'. എഡിറ്റിംഗും സൗന്‍ഡ് ഡിസൈനിങും സംവിധായകന്‍ തന്നെയാണ് നിര്‍വഹിക്കുന്നത്.





Post a Comment

0 Comments