ഗായികയും ഗാനരചയിതാവുമായ ജസ്ലീൻ റോയല്‍, അര്‍ജിത്ത് സിങ്, നടൻ ദുല്‍ഖര്‍ സല്‍മാൻ എന്നിവര്‍ ചേര്‍ന്നൊരുക്കിയ ഏറ്റവും പുതിയ ഗാനം 'ഹീരിയേ' റിലീസ് ചെയ്തു. അര്‍ജിത് സിങ്ങിന്റെ ശബ്ദത്തിനൊപ്പം ജസ്ലീന്റെ രചനയും ആലാപനവും കൂടി ചേര്‍ന്നപ്പോള്‍ ഈ ഗാനം ശ്രദ്ധ നേടുകയാണ്.
ദുല്‍ഖര്‍ സല്‍മാനോടൊപ്പം ജസ്ലീൻ ട്രാക്ക് രചിക്കുകയും പാടുകയും മാത്രമല്ല, സംഗീത വീഡിയോയും നിര്‍മ്മിക്കുകയും ചെയ്തിട്ടുണ്ട്. ഇരുവരുടെയും ഈ പുതിയ ഗാനം ദുല്‍ഖറിന്റെ ആദ്യത്തെ ചലച്ചിത്രേതര പ്രോജക്റ്റ് കൂടിയാണ്. ദിൻഷഗ്ന ദാ, ഖോഗയേ ഹം കഹാൻ, ഡിയര്‍ സിന്ദഗി, സാങ് റഹിയോ, രഞ്ജ തുടങ്ങിയ ഗാനങ്ങള്‍ക്ക് പേരുകേട്ട ജസ്ലീൻ റോയല്‍, തും ഹി ഹോ, കേസരിയ, ചന്ന മേരേയ തുടങ്ങിയ റൊമാന്റിക് ക്ലാസിക്കുകള്‍ സമ്മാനിച്ച അര്‍ജിത് സിങ്ങിനൊപ്പം ചേരുന്നതാണ് ഈ ഗാനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. വാര്‍ണര്‍ മ്യൂസിക് ഇന്ത്യ അവതരിപ്പിക്കുന്ന ഗാനം ഇപ്പോള്‍ എല്ലാ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളിലും ലഭ്യമാണ്. പി ആര്‍ ഓ പ്രതീഷ് ശേഖര്‍.

.jpg)

0 Comments