Image Background (True/False)


തമിഴ് സിനിമയില്‍ അന്യഭാഷാ താരങ്ങള്‍ക്ക് വിലക്കില്ല: വിശദീകരണവുമായി ഫെഫ്‌സി


മിഴ് സിനിമയില്‍ അന്യ ഭാഷാ താരങ്ങള്‍ വേണ്ടെന്ന ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് സൗത്ത് ഇന്ത്യയുടെ തീരുമാനം ഏറെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

ഇപ്പോള്‍ ഈ വിഷയത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംഘടന. താരങ്ങളുടെ കാര്യമല്ല ഉദ്ദേശിച്ചതെന്നും അഭിനേതാക്കളെ വിലക്കാൻ സംഘടനയ്ക്ക് അധികാരമില്ലെന്നും ഫെഫ്‌സി ജനറല്‍ സെക്രട്ടറി വ്യക്തമാക്കി.

ഇതരഭാഷാ താരങ്ങളെ തമിഴ് സിനിമയില്‍ അഭിനയിപ്പിക്കരുതെന്നാണ് ഫെഫ്‌സി പ്രസ്താവനയിലൂടെ അര്‍ത്ഥമാക്കിയതെന്ന വിലയിരുത്തലില്‍, തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനെതിരെ തെലുങ്ക് സിനിമാ മേഖലയുടെ പ്രതിഷേധത്തിൻറെ പശ്ചാത്തലത്തിലാണ് ഫെഫ്‌സി ജനറല്‍ സെക്രട്ടറിയുടെ പ്രതികരണം.

സെക്സിനിടെ ഭഗവദ്ഗീത വായന; രംഗങ്ങള്‍ നീക്കം ചെയ്യണം, സെൻസര്‍ ബോര്‍ഡ് അംഗങ്ങള്‍ക്കെതിരെയും കടുത്ത നടപടി: അനുരാഗ് ഠാക്കൂര്‍

തമിഴ് സിനിമകളില്‍ അന്യഭാഷാ താരങ്ങള്‍ വേണ്ടെന്നും ചിത്രീകരണം തമിഴ്‌നാട്ടില്‍ മാത്രം നടത്തണമെന്നും ഉള്‍പ്പെടെ നിര്‍ദേശങ്ങളാണ് സംഘടന മുന്നോട്ടുവെച്ചത്. ഇവ ലംഘിച്ചാല്‍ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും സംഘടനാ നേതൃത്വം അറിയിച്ചിരുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അടിസ്ഥാന രഹിതമായ പ്രചാരണങ്ങളാണിതെന്ന് ജനറല്‍ സെക്രട്ടറി പറഞ്ഞു.

'മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്കുകളൊന്നും തങ്ങള്‍ കല്‍പ്പിച്ചിട്ടില്ല. ഞങ്ങളുടെ ഡാൻസേഴ്‌സും ഫൈറ്റേഴ്‌സും 50 ശതമാനം പ്രാതിനിധ്യത്തോടെ തെലുങ്ക് സിനിമയില്‍ പ്രവര്‍ത്തിക്കാറുണ്ട്. അതുപോലെ അവര്‍ക്കും ഈ രീതിയില്‍ തമിഴ് സിനിമയില്‍ പ്രവര്‍ത്തിക്കാം. ഇത്തവണ ഞങ്ങള്‍ പറഞ്ഞിട്ടുള്ളത് ദിവസ വേതനക്കാരുടെ കാര്യം മാത്രമാണ്. മറ്റൊന്നുമല്ല', ഫെഫ്‌സി ജനറല്‍ സെക്രട്ടറി വ്യക്തമാക്കി.



Post a Comment

0 Comments