Image Background (True/False)


ധനുഷിൻ്റെ ക്യാപ്റ്റന്‍ മില്ലര്‍ - ടീസര്‍ റിലീസ് ചെയ്തു.


പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ധനുഷ് ചിത്രം ക്യാപ്റ്റൻ മില്ലറിന്റെ ടീസര്‍ താരത്തിന്റെ പിറന്നാള്‍ ദിനത്തില്‍ അണിയറപ്രവര്‍ത്തകര്‍ റിലീസ് ചെയ്തു. 

 ധനുഷിന്റെ 47മത് ചിത്രമായ ക്യാപ്റ്റൻ മില്ലറില്‍ വിപ്ലവ നായകനായി അദ്ദേഹം മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മാൻ ബണ്ണും താടിയും മനോഹരമായി നീട്ടി വളര്‍ത്തിയ മുടിയുമായി പുതിയ ലുക്കിലാണ് ധനുഷ്.  ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള പോരാട്ടത്തിന്റെ തീപ്പൊരി മിന്നിക്കുന്ന ടീസര്‍ സോഷ്യല്‍ മീഡിയയില്‍ ആളിപ്പടരുകയാണ്. 2023 ഡിസംബര്‍ 15ന് ക്യാപ്റ്റൻ മില്ലര്‍ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.





Post a Comment

0 Comments