
ആരോപണവുമായി പദ്‌മിനി സിനിമയുടെ നിര്‍മാതാക്കള്‍. 25 ദിവസത്തെ ഷൂട്ടിന് താരം വാങ്ങിയത് 2.5 കോടി രൂപയാണ് എന്നാല്‍ സിനിമയുടെ പ്രമോഷൻ പരിപാടികളില്‍ പങ്കെടുക്കാതെ താരം യൂറോപ്പില്‍ കറങ്ങി നടക്കുകയാണെന്ന് നിര്‍മാതാവ് സുവിൻ കെ വര്‍ക്കി പറഞ്ഞു. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നടന്റെ ഭാര്യ നിയോഗിച്ച മാര്‍ക്കറ്റിങ് കണ്‍സല്‍റ്റന്റ് സിനിമയുടെ റോ ഫൂട്ടേജ് കണ്ട ശേഷം പ്രമോഷനു വേണ്ടി ചാര്‍ട്ട് ചെയ്‌ത എല്ലാം പ്ലാനുകളുകളും തള്ളിക്കളയുകയായിരുന്നു. സിനിമയാണ് താരം എന്ന പോസ്റ്ററും പങ്കുവെച്ചുകൊണ്ടാണ് സുവിൻ ആരോപണങ്ങളുമായി മുന്നോട്ടു വന്നത്. സിനിമ മാര്‍ക്കറ്റ് ചെയ്യേണ്ടത് നടീനടന്മാരുടെ കൂടി ആവശ്യമാണെന്നും എന്നാല്‍ താരം നിര്‍മിക്കുന്ന ചിത്രങ്ങള്‍ക്ക് ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകാറില്ലെന്നും സുവിൻ പറഞ്ഞു. 'പദ്മിനിയെ നിങ്ങളുടെ ഹൃദയത്തില്‍ ഏറ്റെടുത്തതില്‍ എല്ലാവര്‍ക്കും നന്ദി. സിനിമ കുറിച്ചുള്ള എല്ലാ പോസിറ്റീവ് പ്രതികരണങ്ങളും ഞങ്ങളുടെ മനസു നിറച്ചു. എന്നാല്‍ സിനിമയ്ക്ക് മതിയായ പ്രമോഷൻ ഇല്ലാത്തതിനെ കുറിച്ചുണ്ടായ ചില ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ടതുണ്ട്. ഒരു കാര്യം ആദ്യമേ വ്യക്തമാക്കാം, പദ്മിനി ഞങ്ങള്‍ക്ക് ലാഭം നല്‍കിയ സിനിമയാണ്. ബോക്സ് ഓഫിസ് നമ്ബേഴ്സ് എത്രയാണെങ്കിലും ഈ സിനിമ ഞങ്ങള്‍ക്കു ലാഭമാണ്. ഷെട്യൂള്‍ ചെയ്‌തതിലും ഏഴ് ദിവസം മുൻപ് സിനിമ പൂര്‍ത്തിയാക്കിയ മുഴുവൻ അണിയറപ്രവര്‍ത്തകര്‍ക്കും ഒരു അഭിനന്ദനം. എന്നാല്‍ ഒരു നിര്‍മാതാവ് എന്ന നിലയില്‍ തിയേറ്റര്‍ പ്രതികരണമാണ് പ്രധാനം. അതിന് സിനിമയിലെ നായക നടന്റെ താരപരിവേഷവലും പിന്തുണയും വളരെ പ്രധാനമാണ്.

പദ്മിനിക്ക് വേണ്ടി 2.5 കോടി വാങ്ങിയ നായക നടൻ ഇതുവരെ പ്രമോഷൻ പരിപാടിയില്‍ പങ്കെടുക്കുകയോ ഇന്റര്‍വ്യൂ നല്‍കുകയോ ചെയ്‌തിട്ടില്ല. നടന്റെ ഭാര്യ നിയോഗിച്ച മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ് സിനിമയുടെ റോ ഫൂട്ടേജ് കണ്ട ശേഷം പരിപാടികളുടെ മുഴുവൻ പ്രൊമോഷൻ പ്ലാനും ചാര്‍ട്ടും നിരസിച്ചു. അദ്ദേഹം അടുത്ത ചെയ്‌ത രണ്ട്-മൂന്ന് ചിത്രങ്ങളിലെ നിര്‍മാതാക്കളുടെ അവസ്ഥ ഇതുതന്നെയാണ്. ഈ നടൻ സഹനിര്‍മാതാവായ സിനിമകള്‍ക്ക് ഇത് സംഭവിക്കാറില്ല. അപ്പോള്‍ ഇന്റര്‍വ്യൂ നല്‍കും, പ്രമോഷൻ പരിപാടികളില്‍ പങ്കെടുക്കും. എന്നാല്‍ പുറത്തുനിന്നുള്ള നിര്‍മാതാവാകുമ്ബോള്‍ ഇതിനൊക്കെയുള്ള താല്‍പര്യം കുറയും. കാരണം, 25 ദിവസത്തെ ഷൂട്ടിങ്ങിന് 2.5 കോടി കിട്ടിയ സിനിമയുടെ പ്രമോഷനെക്കാള്‍ രസകരമാണ് യൂറോപ്പില്‍ സുഹൃത്തുക്കളോടൊപ്പം ഉല്ലസിക്കുന്നത്. സിനിമയ്‌ക്ക് വേണ്ടത്ര റണ്‍ കിട്ടാത്തതില്‍ എക്സിബിറ്റര്‍മാര്‍ പ്രതിഷേധിക്കുന്ന ഒരു സംസ്ഥാനത്ത് എന്തുകൊണ്ട് സിനിമകള്‍ക്ക് ശരിയായ അംഗീകാരം ലഭിക്കുന്നില്ല എന്നത് പ്രധാനമാണ്. നടനീനടന്മാര്‍ക്ക് സിനിമകള്‍ മാര്‍ക്കറ്റ് ചെയ്യാനുള്ള ഉത്തരവാദിത്തമുണ്ട്. ഒരു വര്‍ഷത്തില്‍ ഏതാണ്ട് 200 ഓളം സിനിമകള്‍ പുറത്തിറങ്ങും. അതില്‍ നിങ്ങളുടെ സിനിമ കാണാൻ ആളുകയറണ്ടേ. കാഴ്ചക്കാരെ നിസ്സാരമായി കാണരുത്. എല്ലാത്തിനുമുപരി, ഉള്ളടക്കം നല്ലാതാണെങ്കില്‍ ആ സിനിമ വിജയിക്കും എന്നതാണ് സിനിമയുടെ മാന്ത്രികത'- സുവിൻ കെ വര്‍ക്കി കുറിച്ചു. കുഞ്ചാക്കോ ബോബൻ, അപര്‍ണ ബാലമുരളി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സെന്ന ഹെഗ്ഡെ സംവിധാനം ചെയ്ത ചിത്രമാണ് പദ്മിനി. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിൻ വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. ലിറ്റില്‍ ബിഗ് ഫിലിംസ് നിര്‍മിച്ച കുഞ്ഞിരാമായണത്തിന്റെ തിരക്കഥാകൃത്ത് ദീപു പ്രദീപ് തന്നെയാണ് പദ്മിനിയുടെയും രചന നിര്‍വഹിക്കുന്നത്.


0 Comments