Image Background (True/False)


ഇന്ദുജയുടെ ''തൂവൽ''

തൂവൽ

(ഓർമ പൂക്കുമൊരു കാലം…
നിറമാർന്ന തൂവലുകൾ പോലെ.
അതിലോലമെന്റെ കനവൊന്നിൽ
തണുവാർന്ന മഞ്ഞുകണമായി.
പൊഴിയാൻ തുടങ്ങുമെന്നഴകേ
ഇനിയെന്റെയോർമ്മകളെ മൂടൂ.(പല്ലവി )

പകരം തരില്ല പൂക്കാലം.
ചിരകാലമോഹമിനിയൊന്നും.
ഇമചേർത്തു നിൽക്കയാണെന്നോ
വിടരാൻ കൊതിച്ച സുമമിന്നും.
അനുയാത്ര ചെയ്യുവതിനാലേ
നേർത്തുപോയി നിഴൽ വീണ്ടും…(അനുപല്ലവി)

പറയാൻ മറന്ന കഥയെല്ലാം
സുഖമാർന്ന സ്നേഹമഴയായി.
മിഴിവോടെ തൂവുമിനിയെന്നും..
നനയാമതിന്റെ കുളിരോടേ (ചരണം)

Post a Comment

0 Comments