Image Background (True/False)


ഒടിടി റിലീസിനൊരുങ്ങി "ൻ്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്"

 
ഒരിടവേളയക്ക് ശേഷം ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തിയ ചിത്രമാണ് ‘ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’. ഫെബ്രുവരി 24ന് റിലീസ് ചെയ്ത ചിത്രത്തിന്റെ ഒടിടി റിലീസ് തിയതി പ്രഖ്യാപിച്ചു. മനോരമ മാക്സാണ് ചിത്രത്തിന്റെ ഡിജിറ്റല്‍ അവകാശങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത്. ജൂലൈ 14 മുതല്‍ ചിത്രം മനോരമ മാക്സില്‍ സ്ട്രീമിങ് തുടങ്ങും. ആറ് വര്‍ഷത്തിന് ശേഷം ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തിയ ചിത്രം എന്ന പ്രത്യേകത കൂടി ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്നിന് ഉണ്ട്. നവാഗതനായ ആദില്‍ മൈമൂനത്ത് അഷറഫാണ് ചിത്രത്തിന്റെ രചനയും സംവിധാനവും എഡിറ്റിങും നിര്‍വ്വഹിച്ചത്. വിനായക് ശശികുമാറാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് വരികള്‍ എഴുതിയത്. ചിത്രത്തില്‍ ഷറഫുദ്ദീന്‍, ഭാവന എന്നിവര്‍ക്ക് പുറമെ സാനിയ റാഫി, അശോകന്‍, അനാര്‍ക്കലി നാസര്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.


Post a Comment

0 Comments