അക്ഷയ് രാധാകൃഷ്ണനും നന്ദന രാജനും ഒന്നിക്കുന്ന മലയാളം ചിത്രമാണ് ഭഗവാൻ ദാസന്റെ രാമരാജ്യം. . പ്രോജക്റ്റ് പ്രഖ്യാപിച്ചത് മുതല്‍ ഒരു കോളിളക്കം സൃഷ്ടിക്കുകയും ചെയ്തിരുന്നു. ബേസില്‍ ജോസഫ് സംവിധാനം ചെയ്ത മിന്നല്‍ മുരളി എന്ന സൂപ്പര്‍ഹീറോ ചിത്രത്തിലൂടെ ശ്രദ്ധേയനായ ബാലതാരം വസിഷ്ഠും ഇതിലുണ്ട്. ചിത്രം ജൂലൈ 21ന് പ്രദര്‍ശനത്തിന് എത്തും.
നവാഗതനായ റഷീദ് പറമ്ബില്‍ സംവിധാനം ചെയ്ത ഭഗവാൻ ദാസന്റെ രാമരാജ്യം ടിജി രവി, ഇര്‍ഷാദ് അലി, മണികണ്ഠൻ പട്ടാമ്ബി, പ്രശാന്ത് മുരളി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഫെബിൻ സിദ്ധാര്‍ത്ഥ് തിരക്കഥയെഴുതിയ ചിത്രത്തിന്റെ ഛായാഗ്രഹണം ഷിഹാബ് ഓങ്ങല്ലൂരാണ്. റോബിൻ റീല്‍സ് പ്രൊഡക്ഷൻസിന്റെ ബാനറില്‍ റൈസണ്‍ കല്ലടയില്‍ ആണ് ഭഗവാൻ ദാസന്റെ രാമരാജ്യം നിര്‍മ്മിച്ചിരിക്കുന്നത്. ഒരു രാഷ്ട്രീയ ആക്ഷേപഹാസ്യമാണ് ഈ ചിത്രം, ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടക്കുന്ന ബാലെയെ ചുറ്റിപ്പറ്റിയുള്ള ഇതിവൃത്തവും തുടര്‍ന്നുള്ള ചില പ്രശ്നങ്ങളുമാണ് ചിത്രം പറയുന്നത്.
0 Comments