Image Background (True/False)


ലോകേഷ് - രജനികാന്ത് ചിത്രത്തില്‍ ബാബു ആന്റണിയും

 


ജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബാബു ആന്റണിയും. ലിയോയ്ക്കുശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം രജനികാന്തിന്റെ 171-ാമത് സിനിമയാണ്. ലോകേഷ് കനകരാജ് - രജനികാന്ത് ചിത്രത്തില്‍ ബാബു ആന്റണി പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സണ്‍ പിക്ചേഴ്സാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ലോകേഷ് - വിജയ് ചിത്രം ലിയോയിലും ബാബു ആന്റണി അഭിനയിക്കുന്നുണ്ട്. ലോകേഷും രജിനകാന്തും ആദ്യമായി ഒന്നിക്കുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍.

ലോകേഷ് - രജനി ചിത്രത്തിന്റെ ഫോട്ടോഷൂട്ട് നടത്തി എന്നാണ് റിപ്പോര്‍ട്ട്. ചിത്രീകരണം ഈ വര്‍ഷം ആരംഭിക്കും. അതേ സമയം രജനികാന്ത് - നെല്‍സൻ ചിത്രം ജയിലര്‍ ആഗസ്റ്റ് 10ന് റിലീസ് ചെയ്യും. രജനികാന്തും മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തില്‍ കന്നട സൂപ്പര്‍സ്റ്റാര്‍ ശിവരാജ് കുമാര്‍ ആണ് മറ്റൊരു പ്രധാന താരം.

തമന്നയാണ് നായിക. രമ്യ കൃഷ്ണൻ, വിനായകൻ, യോഗിബാബു എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. സ്റ്റണ്ട് ശിവ ആണ് ആക്ഷൻ കൊറിയോഗ്രാഫര്‍. അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകരുന്നു. വിജയ് കാര്‍ത്തിക് കണ്ണൻ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സണ്‍ പിക്ചേഴ്സ് ആണ് ജയിലര്‍ നിര്‍മ്മിക്കുന്നത്.




Post a Comment

0 Comments