Image Background (True/False)


അപര്‍ണ മള്‍ബറി ഇനി ചലച്ചിത്ര നായികയും, ഗായികയുമാവുന്നു

 


ലയാളം സംസാരിച്ചും മലയാളികളെ ഇംഗ്ലീഷ് പഠിപ്പിച്ചും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അപര്‍ണ മള്‍ബറി. ബിഗ് ബോസിലൂടെ അപര്‍ണ കുറച്ചു കൂടി മലയാളികള്‍ക്കിടയില്‍ പ്രശസ്തയായി.

ഇപ്പോള്‍ ഇംഗ്ലീഷ് പഠിപ്പിച്ചും ഫോട്ടോ ഷൂട്ടുകളുമൊക്കെയായി സജീവമായ അപര്‍ണ, ചലച്ചിത്ര രംഗത്തേക്ക് കടന്നിരിക്കുകയാണ്. ആദ്യമായി ഒരു മലയാള സിനിമയില്‍ കേന്ദ്ര കഥാപാത്രമായും, ഗായികയായും അരങ്ങേറുകയാണ് അപര്‍ണ.

സാംസ് പ്രൊഡക്ഷന്റെ ബാനറില്‍ എഴുത്തുകാരനും പ്രവാസിയുമായ മൻസൂര്‍ പള്ളൂര്‍ നിര്‍മിച്ച്‌ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഇ.എം. അഷ്‌റഫ് ആണ്‌ ചിത്രത്തിന്റെ സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്‌. മൻസൂര്‍ പള്ളൂരിൻ്റെ വരികള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിക്കുന്നത് യുനസിയോ ആണ്. ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൻ്റെ പേരും കൂടുതല്‍ വിവരങ്ങളും ഉടൻ പുറത്തുവിടുമെന്ന് നിര്‍മ്മാതാവ് അറിയിച്ചു. വാര്‍ത്തപ്രചരണം: പി.ശിവപ്രസാദ്.




Post a Comment

0 Comments