പ്രമുഖ ബാല നടിയും, ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ, പത്ത് വയസ്സുകാരിയായ സംവിധായിക, അൻസുമരിയ സംവിധായികയാകുന്ന പേരിടാത്ത ചിത്രത്തിൻ്റെ പൂജ കഴിഞ്ഞ ദിവസം എറണാകുളം അഞ്ചു മന ക്ഷേത്രത്തിൽ നടന്നു.പ്രമുഖ സിനിമാ പ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു.തുടർന്ന്, അംബികാ മോഹനനും, അൻസു മരിയയും പങ്കെടുത്ത രംഗങ്ങൾ ചിത്രീകരിച്ചു.വ്യത്യസ്തമായ ഒരു പോലീസ് അന്വേഷണത്തിൻ്റെ കഥ പറയുന്ന ചിത്രമാണിത്.
അൻസു മരിയ, മണിക്കുട്ടൻ, ഇടവേള ബാബു, അംബികാ മോഹൻ, ചാലി പാല, പ്രശാന്ത് കാഞ്ഞിരമറ്റം എന്നിവരോടൊപ്പം,പ്രമുഖ താരങ്ങളും വേഷമിടുന്ന ചിത്രത്തിൻ്റെ ചിത്രീകരണം എറണാകുളത്തും പരിസരങ്ങളിലുമായി ഉടൻ ആരംഭിക്കും.






0 Comments