ഇതുവരെ മലയാള സിനിമ ചര്‍ച്ച ചെയ്തിട്ടില്ലാത്ത ബാര്‍ബര്‍മാരുടെ ജീവിതത്തെ പുറംലോകത്തിന് മുന്നില്‍ എത്തിക്കുക കൂടിയാണ് ഈ ചിത്രത്തിലൂടെ തങ്ങള്‍ ചെയ്യുന്നത്, ആദ്യമായാണ് ഈ വിഭാഗത്തിന്റെ ജീവിതത്തിന് ചലച്ചിത്ര ഭാഷ്യം ഒരുങ്ങുന്നത്, ജാതി വ്യവസ്ഥ ഇല്ല എന്ന് പറയുമ്ബോള്‍ തന്നെ സാമൂഹിക ജീവിതത്തിന്റെ പിന്നാമ്ബുറങ്ങളിലേക്ക് ചവിട്ടി തള്ളപ്പെടുന്ന വിഭാഗമാണ് ഒസ്സാൻ. സാമൂഹിക വിവേചനങ്ങളും അയിത്തവും ചര്‍ച്ച ചെയ്യപ്പെടുന്ന സിനിമയാണ് ഇത് എന്നും ഭരതന്നൂര്‍ ഷമീര്‍ പറയുന്നു.

വാണിജ്യ സിനിമയുടെ ചേരുവകള്‍ കൂടി ഉള്‍പ്പെടുത്തിയിരിക്കുന്ന ഒരു കുടുംബചിത്രം കൂടിയാണ് അനക്ക് എന്തിന്റെ കേടാ. ഡിഎംസി ഫിലിംസ് പ്രൊഡക്ഷൻസ് ബാനറില്‍ ഫ്രാൻസിസ് കൈതാരത്ത് നിര്‍മ്മിച്ച ചിത്രത്തിന് ലൊക്കേഷൻ ആയത് പൂര്‍ണ്ണമായും മലബാറില്‍ നിന്നുള്ള സ്ഥലങ്ങളാണ്. ഉള്‍പ്പെടുന്ന ചിത്രത്തില്‍ അഖില്‍ പ്രഭാകര്‍, സ്നേഹ അജിത്, വീണാ നായര്‍, സായികുമാര്‍, ബിന്ദു പണിക്കര്‍, ശിവജി ഗുരുവായൂര്‍, സുധീര്‍ കരമന, മധുപാല്‍, വിജയകുമാര്‍, മനീഷ, റിയാസ് നെടുമങ്ങാട്, സന്തോഷ് കുറുപ്പ്, അച്ചൂ സുഗന്ധ, കുളപ്പുള്ളി ലീല, നസീര്‍ സംക്രാന്തി, കലാഭവൻ നിയാസ്, അനീഷ് ധര്‍മ്മ എന്നിവരും അഭിനയിക്കുന്നു. വിനോദ് വൈശാലി, എ കെ നിസാം,ഷമീര്‍ ഭരതന്നൂര്‍ എന്നിവര്‍ ചേര്‍ന്ന് രചിച്ചിരിക്കുന്ന ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസൻ, സിയാഉല്‍ ഹഖ്, കൈലാഷ് എന്നിവര്‍ ചേര്‍ന്നാണ്.
0 Comments