Image Background (True/False)


അനക്ക് എന്തിന്റെ കേടാ - സിനിമയിലെ ആദ്യഗാനം ജൂലൈ 20 ന്

 


നക്ക് എന്തിന്റെ കേടാ' സിനിമയിലെ ആദ്യഗാനം ജൂലൈ 20 ന് ഉച്ചക്ക് 12 മണിക്ക് സത്യം ഓഡിയോസ് റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാവ് ഫ്രാൻസിസ് കൈതാരത്തും സംവിധായകൻ ഷമീര്‍ ഭരതന്നൂരും വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.‘മാനാഞ്ചിറ മൈതാനത്ത് വെയില്‍ ചാരും നേരത്ത്’ എന്ന ഗാനമാണ് പുറത്തിറങ്ങുന്നത്. നഫ്ല സാജിദും യാസിര്‍ അഷറഫും ചേര്‍ന്ന് സംഗീതം നല്‍കിയ ഗാനത്തിന്റെ രചന എ കെ നിസാം ആണ്. സിയ ഉള്‍ ഹഖ് ആണ് ആലാപനം.
നൂറോളം ഡാൻസര്‍മാര്‍ അണിനിരക്കുന്ന ചിത്രത്തിന്റെ ക്വാറിയോഗ്രഫി പ്രമുഖ നൃത്ത സംവിധായകൻ അയ്യപ്പദാസാണ് നിര്‍വഹിച്ചത്.പ്രമുഖ സംഗീത സംവിധായകൻ പണ്ഡിറ്റ് രമേശ് നാരായണ്‍ സംഗീതം നല്‍കി വിനീത് ശ്രീനിവാസൻ ആലപിച്ച ഗാനം ഉള്‍പ്പെടെ ചിത്രത്തില്‍ ആകെ നാല് ഗാനങ്ങളാണുള്ളത്. ആഗസ്ത് നാലിന് ചിത്രം റിലീസ് ചെയ്യും.




Post a Comment

0 Comments