Image Background (True/False)


അമിത് ചക്കാലക്കലക്കൽ നായകനാകുന്ന "അസ്ത്രാ" സെപ്റ്റംബറിൽ തിയ്യേറ്ററുകളിലേക്ക്.


മിത് ചക്കാലക്കൽ, പുതുമുഖം  സുഹാസിനി കുമരൻ, രേണു സൗന്ദർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആസാദ് അലവിൽ സംവിധാനം ചെയ്യുന്ന 'അസ്ത്രാ 'എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ റിലീസ് പ്രഖ്യാപിച്ചു  ചിത്രം സെപ്റ്റംബർ മാസം തിയ്യേറ്ററുകളിൽ എത്തും എന്നാൽ റിലീസ് ഡേറ്റ് അണിയറ പ്രവർത്തകർ പുറത്തു വിട്ടിട്ടില്ല.

പോറസ് സിനിമാസിന്റെ ബാനറിൽ പ്രേം കല്ലാട്ട് നിർമ്മിക്കുന്ന ഈ ചിത്രത്തിൽകലാഭവൻ ഷാജോൺ,സുധീർ കരമന,ശ്രീകാന്ത് മുരളി, അബു സലിം,സെന്തിൽ കൃഷ്ണ, മേഘനാഥൻ,ജയകൃഷ്ണൻ,സന്തോഷ് കീഴാറ്റൂർ, ചെമ്പിൽ അശോകൻ,നീന കുറുപ്പ്,രേണു സൗന്ദർ,പരസ്പരം പ്രദീപ്, ജിജു രാജ്,സന്ധ്യ മനോജ്,സനൽ കല്ലാട്ട് എന്നിവരും പ്രധാന താരങ്ങളായി എത്തുന്നു. വയനാടിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു ക്രൈം ത്രില്ലറാണ്. ചിത്രത്തിന്റേത് ആയി നേരത്തെ ഇറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു. വിനു കെ മോഹൻ,ജിജു രാജ് എന്നിവർ ചേർന്ന് ആണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവുമെഴുതുന്നത്.

ഹരിനാരായണന്റേയും, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരന്റേയും വരികൾക്ക് സംഗീതം നിർവാഹിക്കുന്നത് മോഹൻ സിത്താര ആണ്. മണി പെരുമാൾ-ഛായാഗ്രഹണവും,അഖിലേഷ് മോഹൻഎഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നു. ആർട്ട് -ശംജിത് രവി,പ്രൊഡക്ഷൻ കാൻട്രോളർ-രാജൻ ഫിലിപ്പ്,ബിജിഎം-റോണി റാഫേൽ, മേക്കപ്പ്-രഞ്ജിത് അമ്പാടി,കൊസ്റ്റും-അരുൺ മനോഹർ,ചീഫ് അസോസിയേറ്റ് ഡയറക്ടർ-അഖിൽ.സി.തിലകൻ,ആക്ഷൻ-മാഫിയ ശശി,വി.എഫ്.എക്‌സ്-baywoodvfx -ജി.സ്റ്റുഡിയോ, പോസ്റ്റ് പ്രൊഡക്ഷൻ കോഡിനേറ്റർ-റഫീക്ക്, ഫിനാൻസ് കാൻട്രോളർ-കെ.എൻ. സുരേഷ്, പി. ആർ.ഓ-എ. എസ്. ദിനേശ്, വാഴൂർ ജോസ്,ഷെജിൻ ആലപ്പുഴ,

റിൻസി മുംതാസ്, മാർക്കറ്റിങ്-ഒബ്സ്ക്യുറ എന്റര്ടെയ്ന്മെന്റ്‌സ്, സ്റ്റിൽസ്-ഷിബി ശിവദാസ്, എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.




Post a Comment

0 Comments