Image Background (True/False)


അഭ്യുഹം : പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി


ഖില്‍ ശ്രീനിവാസ് സംവിധാനം ചെയ്ത മലയാളം സിനിമയാണ് അഭ്യുഹം , അദ്ദേഹത്തിന്റെ ആദ്യ സംവിധാന ചിത്രമാണിത്. അഭ്യുഹം എന്ന ചിത്രത്തില്‍ രാഹുല്‍ മാധവ്, അജ്മല്‍ അമീര്‍, കോട്ടയം നസീര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ജാഫര്‍ ഇടുക്കി, ആത്മിയ രാജൻ, മാളവി മല്‍ഹോത്ര എന്നിവരും അഭ്യുഹത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സിനിമയിലെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു.

മൂവി വാഗണ്‍ പ്രൊഡക്ഷൻസിന്റെ ബാനറില്‍ സെബാസ്റ്റ്യനും വെഞ്ചസ്ലാവസും ചേര്‍ന്നാണ് അഭ്യുഹം നിര്‍മ്മിച്ചിരിക്കുന്നത്. സംവിധായകൻ അഖില്‍ ശ്രീനിവാസിന്റെ കഥയില്‍ നിന്ന് ആനന്ദ് രാധാകൃഷ്ണനും നൗഫല്‍ അബ്ദുള്ളയും ചേര്‍ന്നാണ് അഭ്യുഹം എന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. 

അഭ്യുഹം എന്ന ചിത്രത്തിന്റെ സഹസംവിധായകൻ റഫീഖ് ഇബ്രാഹിമാണ്. ജെയിംസ് മാത്യു, അനീഷ് ആന്റണി, അഖില്‍ ആന്റണി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസ് ചെയ്യുന്നത് സല്‍മാൻ അനസും റംഷി റസാഖും ചേര്‍ന്നാണ്. ജുബൈര്‍ മുഹമ്മദാണ് അഭ്യുഹം എന്ന ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്.


Post a Comment

0 Comments