കക്കുകളിയ്ക്ക് പിന്നാലെ നേർച്ചപ്പെട്ടിയും
ഏറെ വിവാദങ്ങളുണ്ടാക്കിയ
കക്കുകളി നാടകത്തിനു പിന്നാലെ മറ്റൊരു വിവാദവുമായി നേർച്ചപ്പെട്ടി എന്ന സിനിമയും
ഒരു കന്യാസ്ത്രീയുടെ പ്രണയം എന്ന ടാഗ് ലൈനോടെ പുറത്തിറങ്ങുന്ന നേർച്ചപ്പെട്ടി എന്ന സിനിമയ്ക്കെതിരെ സന്ന്യാസ സമൂഹം രംഗത്ത്.ക്രൈസ്തവ സഭയെയും സമൂഹത്തെയും അപമാനിക്കുക എന്ന ലക്ഷ്യത്തോടെ മനപ്പൂർവം ഇതര ശക്തികളിൽ നിന്നും വലിയ രീതിയിലുള്ള ഫണ്ട് വാങ്ങി പ്രത്യേക അജണ്ട നടപ്പാക്കുകയാണ് ഇതിന്റെ പിന്നിലുള്ളവർ എന്നാണ് വിലയിരുത്തുന്നത്.
മുൻ ജലന്ധർ പിതാവ് ഫ്രാങ്കോ മുളക്കലും ഇതിൽ ഒരു പ്രധാന കഥാപാത്രമാണന്നു അവരുടെ സോഷ്യൽ മീഡിയ പേജുകളിൽ നിന്നു മനസിലാക്കുന്നു.
പിതാവിനും പുത്രനും എന്ന സിനിമ നിരോധിച്ച പോലെ ഇതും നിരോധിക്കണമെന്നു അവർ ആവിശ്യപ്പെട്ടു. അടുത്തിടെ നടക്കുന്ന ക്രൈസ്തവ മേഖലയിലേക്കുള്ള കടുന്നു കയറ്റമായാണ് ഇതിനെ കാണുന്നത്.അടുത്തിടെ മണിപ്പുരിലും മറ്റു ഇതര സംസ്ഥാനങ്ങളിലും നടക്കുന്ന ക്രൈസ്തവവേട്ടക്ക് പിന്നിൽ പ്രവർത്തിക്കുന്ന ചില അദൃശ്യ ശക്തികൾ ഇതിനു പിന്നിലുമുണ്ടന്നു സംശയിക്കുന്നു.

0 Comments