മാത്യു - നസ്ലിൻ കോമ്പോയിൽ വന്ന എല്ലാ സിനിമകളും തിയേറ്ററിൽ കണ്ട സ്ഥിര പ്രേഷകൻ എന്ന നിലക്ക് ആ സിനിമകൾ ഒന്നും തന്നെ ഒരു മോശം അനുഭവം തന്നിട്ടില്ല ഈ സിനിമയിലേക്ക് വരുമ്പോഴും മാറ്റം ഒന്നും തന്നെയില്ല, അതുപോലെ ആ സിനിമകളിൽ മോശം അല്ലേലും ലേശം താല്പര്യകുറവുള്ളത് ജോ and ജോ ആണ് എന്നാൽ അതേ ടീമിന്റെ ഈ സിനിമ ഒരുപാട് ഇഷ്ടമായി,ശരിക്കും ഒരു നിമിഷം പോലും സ്‌ക്രീനിൽ നിന്ന് കാണുന്നെടുക്കാതെ ആസ്വദിച്ചു കണ്ട ഒരു സിനിമ.
PLOT : ആതിര അഖിൽ എന്നിവരുടെ പ്രണയത്തിലൂടെയാണ് കഥ തുടങ്ങുന്നത്.വീട്ടിലൊക്കെ പ്രശ്നമായി നിൽക്കുന്ന സമയത്ത് ഇവർ ഒളിച്ചോടി കല്യാണം കഴിക്കാനായി പ്ലാൻ ഇടുന്നു.ഇവരുടെ പ്രണയം ഈ ഒളിച്ചോട്ടം അതിനിടയിൽ നടക്കുന്ന രസകരമായ സംഭവവികസങ്ങൾ അതിനിടയിൽ സിമ്പിൾ ആയി എന്നാൽ ശക്തമായി പറയുന്ന ജാതി,പാർട്ടി രാഷ്രീയങ്ങൾ ഇതൊക്കെയാണ് സിനിമ.
POSITIVE SIDES : ഒരു TYPICAL ONE LINE STORY യെ അതിന്റെ മികച്ച രീതിയിൽ നല്ല കഥാസന്ദർഭങ്ങൾ ഒക്കെ ചേർത്ത് വളരെ ENGAGING ൽ തന്നെ സംവിധായകൻ ARUN D JOSE അവതരിപ്പിച്ചിട്ടുണ്ട് ഒപ്പം പക്കാ ടെക്നിക്കൽ ക്വാളിറ്റിയും,അതിൽ തന്നെ CHRISTO XAVIER ഒരുക്കിയ കിടിലൻ ബിജിഎം വർക്ക് എടുത്ത് പറയണം . അവസാന കുറച്ച് സിനിമകളിലെ പോലെ ഇതിലും പുള്ളി ബിജിഎം വർക്ക് കൊണ്ട് കത്തിച്ചിട്ടുണ്ട്.
NEGATIVE SIDES : ആസ്വധനത്തെ ബാധിക്കുന്ന തരത്തിൽ വല്യ നെഗറ്റീവ് ഒന്നും എനിക്ക് തോന്നിയില്ല.വേണേൽ USUAL കഥയുടെ PREDICTABLE വശം ഒന്ന് പറയാം എന്നാലും അതൊന്നും അത്രക്ക് നെഗറ്റീവ് അടിക്കുന്നില്ല.
PERFORMANCE : മെയിൻ കഥാപാത്രങ്ങളായി വന്ന Naslen , Meenakshi, Binu Pappu പിന്നെ പുതുമുഖ താരങ്ങളും INSTA റീൽസിൽ കൂടിയൊക്കെ ഫേമസ് ആയ Safboi,anu എന്നിവരടക്കം എല്ലാവരും തന്നെ മികച്ച പെർഫോമൻസ് കാഴ്ചവെച്ചിട്ടുണ്ട്, Mathew Thomas നു കഥയിൽ അത്ര മുഴുനീള റോൾ ഒന്നുമല്ല,ഒരു CAMEO ടൈപ്പ് കഥാപാത്രമാണ് എന്നാലും പുള്ളി കിട്ടിയ സ്പേസിൽ നന്നായി ചെയ്തിട്ടുണ്ട്.അതുപോലെ സിനിമയിൽ അവിടവിടെ വന്ന് പോവുന്നവർ ഉൾപ്പെടെ കുറച്ച് കഥാപാത്രങ്ങളുണ്ട് naslen ന്റെ അമ്മ വേഷം ചെയ്ത പുള്ളിക്കാരി ഒക്കെ കിടു പ്രകടനം ആയിരുന്നു.
OVERALL VIEW : മൊത്തത്തിൽ അത്ര പുതുമ വാദിക്കുന്ന കഥാഗതി ഒന്നും അല്ലേലും രണ്ട് രണ്ടര മണിക്കൂർ ആസ്വദിച്ചു കാണാൻ പറ്റിയ ഒരു നല്ലൊരു സിനിമയാണ് 18 +.സംഭവം ചിരിച്ചു മറിയുന്ന കോമഡി ഒന്നുമല്ല കൂടുതലും സിറ്റുവേഷൻ കോമഡികളാണ് അതുകൊണ്ട് തന്നെ തിയേറ്ററിൽ വർക്ക് ചെയ്യുന്നതാണ് കൂടുതലും so തിയേറ്ററിൽ തന്നെ മാക്സിമം എൻജോയ് ചെയ്യാൻ ശ്രമിക്കുക.
© Wilson Fisk
KADAPPADU WILSON FISK


0 Comments